Today: 23 Nov 2024 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മലയാളിയുടെ വീട് കൊള്ളയടിച്ചു കവര്‍ന്നത് 23 പവന്‍ സ്വര്‍ണ്ണം
Photo #1 - Germany - Otta Nottathil - gold_theft_malayalee_germany
ബര്‍ലിന്‍: ഇന്‍ഡ്യാക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള കമ്പം ഏറെ പ്രശസ്തമാണ്. എന്നാല്‍ ജര്‍മനിയിലെ വിദേശികള്‍ക്കാണ് ഈ വിവരം കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളിലും മലയാളികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ കവര്‍ച്ച ഉണ്ടായിട്ടുണ്ട്. ഒരു വീട്ടില്‍ തന്നെ മൂന്നു പ്രാവശ്യം സ്വര്‍ണ്ണം കൊള്ളയടിയ്ക്കാന്‍ കയറിയ സംഭവവും ഒരു വീടിന്റെ ഗസ്ററ് ടോയിലറ്റിന്റെ ജനല്‍ അടര്‍ത്തിമാറ്റി വീടിനുള്ളില്‍ക്കയറി സ്വര്‍ണ്ണം മോഷ്ടിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ഇത്തരം സംഭവങ്ങള്‍ വളരെ ചുരുക്കമായിട്ടാണ് നടന്നിട്ടുള്ളതെങ്കില്‍ ഇന്നലെ അതായത് നവം. 21 വ്യാഴാഴ്ച കൊളോണില്‍ താമസിയ്ക്കുന്ന മലയാളിയുടെ വീട് കൊള്ളയടിച്ചു കൊണ്ടുപോയത് 23 പവന്‍ സ്വര്‍ണ്ണമാണ്. ഇപ്പോഴത്തെ വിലവെച്ചു നോക്കിയാല്‍ ഏതാണ്ട് 15 ലക്ഷം രൂപ അല്ലെങ്കില്‍ ഏതാണ്ട് 18,000 യൂറോ വരും. മള്‍ട്ടി സ്റേറാറേജ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ താമസിയ്ക്കുന്ന അഞ്ചംഗ മലയാളിയുടെ വീടാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്കും അഞ്ചുമണിയ്ക്കും ഇടയിലാണ് കൊള്ള നടന്നത്. ഫ്ളാറ്റിന്റെ പുറകിലുള്ള മതില്‍ ചാടിക്കടന്ന് പുറകിലത്തെ ജനല്‍ തുറന്നാണ് ഫ്ളാറ്റിനുള്ളില്‍ കറയിയത്. വീട്ടിലെ അലമാരയും ഷെല്‍ഫും മറ്റു സാമഗ്രികളും അരിച്ചു പെറുക്കി നോക്കിയാണ് ഭദ്രമായി സൂക്ഷിച്ചിരുന്ന 23 പവനോളം സ്വര്‍ണ്ണം എടുത്തുകൊണ്ടു പോയത്. മൂന്നു കുട്ടികളടങ്ങിയ കുടുംബത്തിലെ എല്ലാവരുടെയും പാസ്പോര്‍ട്ടുകള്‍ തസ്ക്കരന്മാര്‍ എടുത്തെങ്കിലും ഒടുവില്‍ അവിടെ ഉപേക്ഷിച്ചുപോയി. പുറത്തുപോയി വന്ന യുവമലയാളികുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് കള്ളന്മാര്‍ കയറിയ വിവരം മനസിലാകുന്നത്. ഉടന്‍തന്നെ ലോക്കല്‍ പോലീസില്‍ അറിയിക്കുകയും അവര്‍ എത്തി പരിശോധിക്കുകയും ചെയ്തു. പിന്നീട് ഫോറന്‍സിക് സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു മടങ്ങി. എന്തായാലും കവര്‍ച്ചയ്ക്കിരയായത് യുവമലയാളി കുടുംബമാണ്. ഇവരാകട്ടെ ജര്‍മനിയില്‍ താമസം തുടങ്ങിയിട്ട് അധിക കാലം ആയില്ല. ഇനിയിപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടാവുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം മലയാളികള്‍ക്ക് സ്വര്‍ണ്ണം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു കാര്യമായതുകൊണ്ട് മലയാളികളെ ലക്ഷ്യമിട്ടുള്ള കവര്‍ച്ച ഇനിയുണ്ടാവുകയും ചെയ്യും. ഇത്തരം കവര്‍ച്ചകള്‍ നടത്തുന്ന രാജ്യക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത് റെമോനിയക്കാരാണന്ന് ജര്‍മന്‍ പൊലീസ് തന്നെ പ്രവാസിഓണ്‍ലൈനോടു പറഞ്ഞിട്ടുണ്ട്. മുന്‍കാല സംഭവങ്ങളില്‍ ഇടപെട്ടിട്ടുള്ളതുകൊണ്ട് ഞങ്ങള്‍ ഒരിക്കല്‍ക്കൂടി പറയുന്നു. റൊമേനിയക്കാര്‍ ഇത്തരത്തിലുള്ള കള്ളത്തരങ്ങള്‍ നടത്താന്‍ ബഹുമിടുക്കരാണ്. അറ്റു രാജ്യക്കാരും ഇക്കാര്യത്തില്‍ മോശക്കാരല്ല. എന്നുകൂടി ഓര്‍ക്കുക. ഇവര്‍ ഒറ്റയ്ക്കല്ല മോഷണത്തിനിറങ്ങുന്നത്, ഒരു സംഘംതന്നെ ഇതിന്റെ പിന്നിലുണ്ട്. ഇവര്‍ ആദ്യം തന്നെ ഇന്‍ഡ്യാക്കാരുടെ വീടുകള്‍ മാര്‍ക്ക് ചെയ്യും. പിന്നീട് നീരീക്ഷിയ്ക്കും. ഒടുവില്‍ ആളില്ലാത്ത തക്കംനോക്കി മോഷണം നടത്തുകയാണ് പതിവ്. ഇവര്‍ നടത്തുന്ന മാര്‍ക്കിംഗുകള്‍ കവര്‍ച്ച ലക്ഷ്യമിട്ടുള്ളതാണന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ മതിലില്‍ കണ്ട മാര്‍ക്കിംഗ് പൊലീസില്‍ അറിയിച്ചപ്പോള്‍ പൊലീസ് പറഞ്ഞത് ഞങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ജര്‍മന്‍കാര്‍ക്ക് സ്വര്‍ണ്ണത്തിനോട് വലിയ കമ്പമുള്ളവരല്ല. അവര്‍ 18 കാരറ്റ് സ്വര്‍ണ്ണവും, അല്ലെങ്കില്‍ വൈസ് ഗോള്‍ഡ് ഒക്കെയാണ് ഉപയോഗിക്കാറ്. എന്നാല്‍ ഇന്‍ഡ്യാക്കാര്‍ 22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിക്കുന്നത് റെമോനിയക്കാര്‍ക്ക് വളരെ ബോദ്ധ്യമുള്ളതുകൊണ്ട് പുതുതായി ജര്‍മനിയില്‍ എത്തി ഇവിടെ ഒറ്റയ്ക്കോ കുടുംബമായോ താമസിയ്ക്കുന്ന എല്ലാ മലയാളികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ കരുതലോടെ ഇരിക്കുക, അനാവശ്യമായി വീട്ടില്‍ സ്വര്‍ണ്ണം വെയ്ക്കാതിരിയ്ക്കുക, നിങ്ങളുടെ സ്വര്‍ണ്ണപ്പണ്ടങ്ങള്‍ നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ ഒരു ലോക്കറെടുത്ത് അവിടെ സൂക്ഷിയ്ക്കുക. ലോക്കര്‍ എന്നു പറയുമ്പോള്‍ ജര്‍മന്‍ ഭാഷയില്‍ ഷ്ളീസ്്ഫാഹ് എന്നാണ് പറയുക. ലോക്കറില്‍ വെച്ചാല്‍ നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ എടുത്ത് ഉപയോഗിച്ചശേഷം വീണ്ടും അവിടെതന്നെ സുരക്ഷിതമായി വെയ്ക്കാനും സാധിയ്ക്കും. അതുമാത്രമല്ല പുതിയ ആളുകള്‍ ഒരുകാര്യംകൂടി ശ്രദ്ധിയ്ക്കുക. നിങ്ങള്‍ വീടെടുത്ത, അല്ലെങ്കില്‍ ഫ്ളാറ്റെടുത്തു താമസം തുടങ്ങുമ്പോള്‍ തന്നെ വീട്ടിലെ എല്ലാ സാമഗ്രീകള്‍ക്കും കൂടി ഒരു ഹൗസ്റാറ്റ് ഫെര്‍സിഷറൂംഗ് (home contents insurance) നിര്‍ബന്ധമായും എടുക്കുക, എടുക്കുമ്പോള്‍ അതില്‍ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൂടി ചേര്‍ത്ത് വേണം അതായത് സ്വണ്ണം, വിലപിടിപ്പുള്ള ഫോണ്‍, കമ്പ്യൂട്ടര്‍ എന്നുവേണ്ട എല്ലാ സാമഗ്രികളും ചേര്‍ത്ത് വേണം ഇന്‍ഷ്വറന്‍സ് പോളിസി എടുക്കാന്‍, ഇതു മറക്കാതിരിയ്ക്കുക, കൂടാതെ ഈ ഇന്‍ഷ്വറന്‍സില്‍ ചേര്‍ത്തിട്ടുള്ള എല്ലാ സാധനങ്ങളുടെയും ഫോട്ടോ എടുത്ത് സൂക്ഷിയ്ക്കുക കൂടി വേണണ, ഒപ്പം ബില്ലും. ഇത്രയുമൊക്ക കരുതിവെച്ചാല്‍ ഇനി അ്യവാ വല്ലവനും വലിഞ്ഞുകേറി അടിച്ചുകൊണ്ടു പോയാല്‍ നിങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ക്ളെയിം ചെയ്യാന്‍ സാധിയ്ക്കും.

എന്തായാലും സ്വണ്ണം കൊള്ള ചെയ്ത കാര്യം ഒരു മുന്നറിയിപ്പായി ഞങ്ങള്‍ പറയുകയാണ്. ജര്‍മനിയുടെ എവിടെ താമസിയ്ക്കുന്ന മലയാളിയായാലും കവര്‍ച്ചക്കാര്‍ സ്വര്‍ണ്ണ വേട്ടയ്ക്കായി നിങ്ങളെ തേടിയെത്തും. അതുകൊണ്ട് സൂക്ഷിയ്ക്കുക, കരുതലെടുക്കുക,
- dated 22 Nov 2024


Comments:
Keywords: Germany - Otta Nottathil - gold_theft_malayalee_germany Germany - Otta Nottathil - gold_theft_malayalee_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us